Trending

മുക്കം ഉപജില്ല പ്രവർത്തി പരിചയമേളയിൽ ഇലക്ട്രിക്കൽ വയറിങ്ങ് മത്സരത്തിൽ ജ്യേഷ്ഠനും അനിയനും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി.



പന്നിക്കോട്: കഴിഞ്ഞ ദിവസം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുക്കം സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ സഹോദരങ്ങൾ
എഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി. എച്ച്എസ്എസ് വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മിൻഹാൽ എ.പിയും യുപി വിഭാഗത്തിൽ പന്നിക്കോട് എയുപി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി എ.പി മിൻഹാസുമാണ് ഈ നേട്ടം കൈവരിച്ച് സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടിയത്.
   
കൊടിയത്തൂർ പി.ടി.എം എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയായ മിൻഹാൽ തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. രണ്ടു തവണ സംസ്ഥാനതലത്തിൽ മത്സരിച്ച് ഗ്രേഡ് നേടിയിട്ടുണ്ട്. പന്നിക്കോട് എ യു പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിയായ മിൻഹാസ് കഴിഞ്ഞ വർഷം എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം ലഭിച്ചിരുന്നു

ഇരുവരും പന്നിക്കോട് ഹിദായത്തു സ്വിബിയാൻ മദ്രസ ട്രഷററും നടക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റുമായ ഷംസുദ്ദീൻ - അസ്മാബി ദമ്പതികളുടെ മക്കളാണ്.

രണ്ടുപേരും കലാപരമായ കഴിവുകൾ തെളിയിച്ച പ്രതിഭാശാലികളാണ്. സ്കൂൾതല കലോത്സവങ്ങളിലും മദ്രസയിൽ നടന്നു വരാറുള്ള റെയിഞ്ച് "മുസാബഖ", എസ്കെഎസ്എസ്എഫ് നടത്തിവരാറുള്ള സർഗ്ഗലയം മത്സരങ്ങളിലും തൊട്ടതെല്ലാം പൊന്നാക്കി കലാരംഗത്ത് മിന്നും താരങ്ങളാണ്. 
 
പന്നിക്കോട് മദ്രസയിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മിന്ഹാല്‍ കഴിഞ്ഞ തവണ തൃശ്ശൂരിൽ വച്ച് നടന്ന `സർഗ്ഗലയം' സാഹിത്യ മത്സരത്തിൽ സംസ്ഥാന തലത്തിൽ മലയാളം പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം നേടി ഏവരാലും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കുടുംബത്തിന്റെയും മദ്രസ അധ്യാപകരുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും അവർക്ക് എന്നും പ്രചോദനമായിരുന്നു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്ററുടെ സഹോദര പുത്രന്മാരാണ് ഇരുവരും.
Previous Post Next Post
Italian Trulli
Italian Trulli