Trending

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.



കുറ്റിക്കാട്ടൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ സാവിയോ ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പുവ്വാട്ട് പറമ്പ് ആനക്കുഴിക്കര പാറയിൽ പേങ്കാട്ടിൽ അബ്ദു റഹിമാൻ്റെ മകൻ (പി.കെ.എച്ച് സ്റ്റോർ) മുഹമ്മദ് ഷഹൻ (14)ആണ് മുങ്ങി മരിച്ചത്. കൂട്ടുകാരോടൊപ്പം കുരിക്കത്തൂർ കുളത്തിൽ
കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷിക്കാൻ
ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തി മൃതശരീരം ആശുപത്രിയിലെത്തിച്ചു.

മാതാവ്: സാബിറ.

സഹോദരി:
ഖദീജ ഷഹ് മ.

മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 2:30ന് കുറ്റിക്കാട്ടൂർ മാണിയമ്പലത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli