Trending

ചെറുവാടി നാട്ടോരുമ സ്വാശ്രയ സംഘം മുതിർന്ന കർഷകനെ ആദരിച്ചു.



ചെറുവാടി: ചാലി പാടത്ത് വീണ്ടുമൊരിക്കൽ കൂടി നെൽക്കതിർ വിളയിക്കാൻ തുടക്കമിട്ടു നാട്ടൊരുമ സ്വാശ്രയ സംഘം. അഞ്ചു വർഷത്തോളം ചെറുവാടി പ്രദേശത്ത് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന രണ്ട് വനിതകൾ അടങ്ങുന്ന 19 അംഗ രജിസ്റ്റേർഡ് സംഘടനയാണ് നാട്ടൊരുമ സ്വാശ്രയ സംഘം.


ചെറുവാടി ചാലി പാടത്ത് നടന്ന ഞാറു നടൻ ഉത്സവത്തിൽ വച്ച് ചെറുവാടിയിലെ മുതിർന്ന കർഷകനായ വെളുത്തേടത്ത് കുട്യാലിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു പൊന്നാടയണിയിച്ച് ആദരിച്ചു.


കൊടിയത്തൂർ കൃഷി ഓഫീസർ രാജശ്രീ മുഖ്യാതിഥിയായി. വാർഡ് മെമ്പർ മജീദ് റിഹ്‌ല, പാടശേഖരസമിതി സെക്രട്ടറി അബ്ദുൽ ഹമീദ്, മുൻ പ്രസിഡന്റ് യൂസഫ് യുപി അധ്യക്ഷത വഹിച്ചു.

സി.വി റസാഖ്, ശശി, നാരായണൻ, മുജീബ്, ബാലൻ, സി.വി അബു, അഷ്റഫ് കൊളക്കാടൻ, അൻവർ ബംഗാലത്ത്, രവി, അബ്ദുറഹ്മാൻ കനിച്ചാടി, കെ.വി നൗഷാദ്, ജമാൽ ചെറുവാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli