Trending

സുരക്ഷ പാലിയേറ്റീവ് അന്താരാഷ്ട്ര പാലിയേറ്റീവ് ദിനം സംഘടിപ്പിച്ചു.



കൊടിയത്തൂർ: അന്താരാഷ്ട്ര പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് (ഒക്ടോബർ 12) കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് വളണ്ടിയർ സംഗമവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. മേഖലാ ചെയർമാൻ ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ സുരക്ഷ ജില്ലാ വൈസ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ സൂര്യ പരിപാടി ഉദ്ഘാടനം ചെയ്തു.

സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച വളണ്ടിയർമാരായ സാബിറ തറമ്മൽ, ഹമീദ് കെ.പി, നസീം എ ഡബ്ല്യു, സുനിത സി.പി, ഷഹ്ല ടി.ടി, ശരീഫ പി, ഷഹല നൗബിദ്, സുഹറാബി കുളങ്ങര, ഷാഹിദ കെ.വി എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. 

ചെയർമാൻ ഷബീർ ചെറവാടി റിപ്പോർട്ടും, ട്രഷറർ സലാം മാസ്റ്റർ കണ്ണഞ്ചേരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇ രമേശ് ബാബു, സി.ടി.സി അബ്ദുള്ള എം.കെ ഉണ്ണി കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, ബീരാൻകുട്ടി വളപ്പിൽ, ഫസ്ല ഒ.പി എന്നിവർ സംസാരിച്ചു. 

24-25 വർഷത്തെ ഭാരവാഹികളായി ഷബീർ ചെറുവാടി ചെയർമാൻ, വി.സി രാജൻ കൺവീനർ, സലാം മാസ്റ്റർ കണ്ണഞ്ചേരി ട്രഷറർ, എം.കെ ഉണ്ണിക്കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ വൈസ് ചെയർമാൻമാർ, സാബിറ തറമ്മൽ, സുരേഷ് ബാബു പി.പി ജോ: കൺവീനർമാർ എന്നിവരെ തിരഞ്ഞെടുത്തു. സുരേഷ് ബാബു പി.പി സ്വാഗതവും വി.സി രാജൻ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli