കൊടിയത്തൂർ: കഴിഞ്ഞ നാലുവർഷമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണം കയ്യാളുന്ന യുഡിഎഫ് ഭരണ സമിതിയുടെ അനൈക്യവും ഗ്രൂപ്പുവയക്കു മൂലം വികസനം മുരടിച്ചിരിക്കുകയാണ് കോൺഗ്രസിലെ ഭരണസമിതി അംഗങ്ങൾ ബിസിനസ് ആവശ്യാർത്ഥം വിദേശത്താണ്. മറ്റൊരു കോൺഗ്രസ് മെമ്പർ മുക്കു പണ്ടം പണയപ്പെടുത്തി കബളിപ്പിച്ചതിന് പ്രതിയുമാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഗ്രാമപഞ്ചായത്തിന് കഴിയുന്നില്ല. ഗ്രാമ പഞ്ചായത്തിന്റെ അതീനതയിലുള്ള മുഴുവൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. മിക്ക റോഡുകളിലും കാൽനടയാത്ര പോലും അസാധ്യമാണ്. ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിലും അഴിമതിയിലും പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്തിനെതിരെ ബഹുജനങ്ങൾ സമരസജ്ജരാവണമെന്ന് സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
സൗത്ത് കൊടിയത്തൂർ സലഫി സ്കൂളിൽ സി ആലി നഗറിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാസർ കൊളായി, ഇ അരുൺ, കെ.ടി മൈമൂന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
അഖിൽ കെ.പി രക്തസാക്ഷി പ്രമേയവും ലാലു പ്രസാദ് ഇ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഗിരീഷ് കാരക്കുറ്റി.
എൻ രവീന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 15 അംഗ ലോക്കൽ കമ്മിറ്റി രൂപീകരിച്ചു.
ലോക്കൽ സെക്രട്ടറിയായി ഗിരീഷ് കാരക്കുറ്റിയെ തെരഞ്ഞെടുത്തു.
നൂറുകണക്കിനാളുകൾ പങ്കെടുത്ത റെഡ് വളണ്ടിയർ മാർച്ചിനും പ്രകടനത്തിനും ശേഷം 'സിതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ' നഗറിൽ നടന്ന പൊതു സമ്മേളനം ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റിയുടെ അധ്യക്ഷതയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.കെ വിനോദ്, ലിന്റോ ജോസഫ് എം.എൽ.എ, ഇ രമേഷ് ബാബു, ജോണി ഇടശ്ശേരി, കെ.ടി ബിനു, സി.ടി.സി അബ്ദുള്ള, നാസർ കൊളായി എന്നിവർ സംസാരിച്ചു. സി.ടി അബ്ദുൽ ഗഫൂർ സ്വാഗതവും വി വീരൻകുട്ടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR