Trending

ലോക ഭക്ഷ്യ ദിനം സ്നേഹ പൊതി പദ്ധതി ഉദ്ഘാടനവും സ്കൂൾ പാചക തൊഴിലാളികളെ ആദരിക്കലും;


വിവിധ പരിപാടികളോടെ ലോക ഭക്ഷ്യ ദിനം ആഘോഷിച്ചു.


ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ പാചക തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ആദരിക്കുന്നു.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സ്നേഹപ്പൊതി പദ്ധതിക്ക് തുടക്കം കുറിക്കുകയും ദീർഘകാലമായി സ്‌കൂളിൽ സേവനം ചെയ്യുന്ന പാചക തൊഴിലാളികളെ ആദരിക്കുകയും സ്നേഹസമ്മാനം നൽകുകയും ചെയ്തു.


ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ച സ്നേഹപ്പൊതി പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിദ്യാർത്ഥികളിൽ നിന്നും ഭക്ഷണപ്പൊതി സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഒരു വർഷത്തെ രണ്ടു വിശേഷ ദിവസങ്ങളിൽ പൊതു ഇടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്നേഹപ്പൊതി. വിദ്യാർഥികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു നിർവഹിച്ചു. പ്രിൻസിപ്പൽ എം.എസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് പുതുക്കുടി മജീദ്മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, സഹീർ സി.പി ഫഹദ് ചെറുവാടി, ഇർഷാദ്ഖാൻ, ജിംഷിദ പി.സി, വളണ്ടിയർമാരായ ദിലാര, ദിയ സക്കീർ, ഷാമിൽ, മിൻഹാൽ, മിഷാൽ, സിനാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli