മാവൂർ: ആതുര സേവനരംഗത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ചൂലൂർ എം.വി.ആർ കാൻസർ സെൻ്ററിന് സമീപം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സ്ഥാപിച്ച സഹചാരി സെൻ്ററിൻ്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു. 12 റൂം, ഡോർമെട്ടറി സംവിധാനം ഉൾക്കൊള്ളുന്നതാണ് സഹചാരി സെൻ്റർ.
സ്നേഹ സംഗമം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കരീം നിസാമി താത്തൂർ പൊയിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രാർത്ഥന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.
ഒ.പി.എം അഷറഫ് മൗലവി അദ്ധ്യക്ഷനായി. ഉസ്താദ് വലിയുദ്ധീൻ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കോയ മുസ്ലിയാർ അരയങ്കോട്,
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹക്കീം മാസ്റ്റർ കള്ളൻതോട്, ശിവദാസൻ ബംഗ്ലാവിൽ, പി അലി അക്ബർ, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, ടി.പി സുബൈർ മാസ്റ്റർ, അഷ്റഫ് റഹ്മാനി കല്പള്ളി, കെ.എം.എ റഹ്മാൻ, എൻ.പി അഹമ്മദ് പാറമ്മൽ, ഉമ്മർ ഹാജി ചെറുപ്പ, റസാഖ് മുസ്ലിയാർ മലയമ്മ, റഹീം ആനക്കുഴിക്കര, ഇസ്സുദ്ധിൻ പാഴൂർ, അസീസ് പുള്ളാവൂർ, അബ്ബാസ് റഹ്മാനി, ഇബ്രാഹിം ഈസ്റ്റ് മലയമ്മ, മെയ്തീൻ ഹാജി വെള്ളലശ്ശേരി, ഇ.സി ബഷീർ മാസ്റ്റർ, ഇഖ്ബാൽ ചെറുവാടി, ഫൈസൽ അനയാംകുന്ന്, അബ്ദു ഹാജി ചിറ്റടി, അമീൻ ഷാഫിദ് വെള്ളലശ്ശേരി, സഫറുള്ള കൂളിമാട്, ജാഫർ മാവൂർ, ഷുക്കൂർ പാറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
MAVOOR