Trending

മുക്കം ഉപജില്ല സ്കൂൾ കലോത്സവം; "മെലോഡിയ" ലോഗോ പ്രകാശനം ചെയ്തു.



മുക്കം: നവംബർ 2, 5, 6, 7 തിയ്യതികളിലായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവം 'മെലോഡിയ' യുടെ ലോഗോ പ്രകാശന കർമ്മം എഴുത്തുകാരൻ ഡോ. എം.എൻ കാരശ്ശേരി നിർവ്വഹിച്ചു.

മുക്കം എ.ഇ.ഒ ടി ദീപ്തി, കലോത്സവം ജനറൽ കൺവീനർ എം.എസ് ബിജു, പി.ടിം.എം സ്കൂൾ പ്രധാനാധ്യാപകൻ ജി.സുധീർ, പ്രോഗ്രാം കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, സി.കെ ഷമീർ, സി ഫസൽ ബാബു, കെ.പി ജാബിർ, നിസാം കാരശ്ശേരി, കെ.വി നവാസ്, ടി മൊയ്തീൻ കോയ, ടി.പി അബൂബക്കർ, യു നസീബ്, എം.സി ഹാരിസ്, ഇസ്ഹാഖ് കാരശ്ശേരി സംബന്ധിച്ചു.

നെല്ലിക്കാപറമ്പ് സി.എച്ച് എൽ.പി സ്കൂൾ അധ്യാപകൻ യു നസീബാണ് ലോഗോ രൂപകല്പന ചെയ്തത്.
Previous Post Next Post
Italian Trulli
Italian Trulli