Trending

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സമ്മേളനം നാളെ (ഞായർ) കൊടിയത്തൂരില്‍.



കൊടിയത്തൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് സമ്മേളനം നാളെ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് സൗത് കൊടിയത്തൂരില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി നൂഹ് ചേളന്നൂര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് കെ.ടി, സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, ട്രഷറര്‍ ഹാജറ പി.കെ, ശ്രീജ മാട്ടുമുറി ഗ്രാമ പഞ്ചായത്തംഗങ്ങളായ ടികെ അബൂബക്കര്‍ മാസ്റ്റര്‍, കെ.ജി സീനത്ത് എന്നിവര്‍ സംസാരിക്കും.

'കേരളത്തെ സംഘ് പരിവാറിന് പണയപ്പെടുത്താന്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യവുമായി വൈകുന്നേരം 5 മണിക്ക് കൊടിയത്തൂര്‍ കോട്ടമ്മലില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്യും.

മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും കൊടിയത്തൂരിലെ സിനിമാ സംവിധായകരായ കെ.ടി മന്‍സൂര്‍, ഫൈസല്‍ ഹുസൈന്‍, സിദ്ദീഖ് കൊടിയത്തൂര്‍, അമീന്‍ ജൗഹര്‍ എന്നിവരെ ആദരിക്കുകയും ചെയ്യും.
Previous Post Next Post
Italian Trulli
Italian Trulli