Trending

ചെറുവാടി റെയിഞ്ച് എസ്.കെ.എം.എം.എ 'ബിസ്മാർട്ട്' രണ്ടാംഘട്ട ക്യാമ്പയിൻ തുടക്കം കുറിച്ചു.



കൊടിയത്തൂർ: സമസ്ത കേരള മദ് റസ മാനേജ്മെന്റ് അസോസിയേഷൻ ബിസ്മാർട്ട് ശില്പശാല രണ്ടാംഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് കെ.വി അബ്ദുറഹ്മാൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മത പഠനത്തിന് കൂടുതൽ ഊന്നൽ നൽകി ശാസ്ത്രീയ സംവിധാനത്തിലൂടെ പഠന നിലവാരം മെച്ചപ്പെടുത്തുകയും മദ് റസകളെ ഡിജിറ്റൽ സംവിധാനം ആക്കുകയും അതിനുവേണ്ടി രക്ഷിതാക്കളെയും മദ്രസ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളെയും പൂർവ്വ വിദ്യാർത്ഥികളെയും സമസ്ത പോഷക സംഘടനകളെയും ചേർത്തുപിടിച്ച് ശാസ്ത്രീയമായ ശാക്തീകരണം നടത്താൻ യോഗം തീരുമാനിച്ചു.

ബാലാവകാശ കമ്മീഷന്റെ പേരിൽ മദ്രസകൾക്ക് നേരെ നടത്തുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയും യോഗം അപലപിച്ചു.

സി.ടി അബ്ദുൽ മജീദ്, ഹുസൈൻ ചുള്ളിക്കാപറമ്പ്, ശരീഫ് അമ്പലക്കണ്ടി, ഷൗക്കത്ത് പന്നിക്കോട്, സാദിക്ക് കുറിയേടത്ത്, ആബിദ് കൊടിയത്തൂർ, അഷറഫ് പി.കെ, അസീസ് ചാത്തപ്പറമ്പ്, എ.പി.സി മുഹമ്മദ്, കുട്ടിമാൻ പഴംപറമ്പ്, ഷബീർ ചെറുവാടി, സി.ടി അബ്ബാസ്, വീരാൻകുട്ടി കാരാളിപ്പറമ്പ്, എസ്.എ നാസർ, വൈത്തല അബൂബക്കർ, നാസിൽ കൊടിയത്തൂർ എന്നിവർ പങ്കെടുത്തു. മൊയ്തീൻ പുത്തലത്ത് സ്വാഗതവും മജീദ് മൂലത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli