ചെറുവാടി: പൊതുസ്ഥാപനങ്ങൾ സന്ദർശിക്കുക എന്ന പഠനലക്ഷ്യത്തിന്റെ ഭാഗമായി ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റെപ്പിംഗ് സ്റ്റോൺ വിദ്യാർഥികളുടെ പൊതുസഥാപന സന്ദർഷനം.
മുക്കം പോലീസ് സ്റ്റേഷർ, ഫയർ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്നിവയാണ് കുട്ടികൾ സന്ദർഷിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കിയത്.
പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അബ്ദുറഹ്മാൻ, സജിഷ എന്നിവർ പരിചയപെടുത്തുകയും കുട്ടികൾക്ക് പോലീസിനോടുള്ള ഭയം കുറക്കാൻ സബ് ഇൻസ്പെക്ടർ പാട്ടുകൾ പാടുകയും മധുരം നൽകുകയും ചെയ്തു. ഫയർ സ്റ്റേഷൻ പ്രവർത്തനങ്ങളും ഫയർഫൈറ്റിംഗും, റെസ്ക്യൂ ടെക്നിക്ക്സും, സ്റ്റേഷൻ ഓഫീസർ എംഎ ഗഫൂറിന്റെ നേതൃത്വത്തിൽ അഭിനേഷ്, ജിആർ അജീഷ്, വിഎം മിധുൻ എന്നിവർ പരിചയപെടുത്തുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. ശേഷം മുക്കം പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങൾ പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് പരിചയപെടുത്തി.
പിടിഎ പ്രസിടണ്ട് എൻ ജമാൽ, അംഗങ്ങളായ നിയാസ് ചെറുവാടി, റഫീക്ക് പരവരിയിൽ, എംപിടിഎ അംഗം ഫൗസിയ, നുബ്ല, ടീച്ചർമാരായ ജാസ്മിൻ, യുനീസ, ബിന്ദു എന്നിവർ നേതൃത്വം നൽകി.