Trending

റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല : കേസ് ബെഞ്ച് മാറ്റി.



റിയാദ്: അബ്ദുൽ റഹീമിന് മോചനത്തിന് ഇന്ന് കോടതി സിറ്റിംഗ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവുണ്ടായില്ല. ഒക്ടോബർ 21 ന് തിങ്കളാഴ്ച രാവിലെ റഹീമിന്റെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു.

രാവിലെ കേസ് കോടതി പരിഗണിച്ചു വിശദ വിവരങ്ങൾ പരിശോധിച്ച ശേഷം വധ ശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടത് എന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം അറിയിക്കുമെന്നും പറഞ്ഞു. 

പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് റിയാദ് സഹായ സമിതി പറഞ്ഞു.

റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു. ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. 

പിന്നീട് ഏത് ദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും
 റഹീമിന്റെ അഭിഭാഷകനും, കുടുംബ പ്രതിനിധിയും അറിയിച്ചു. 

നടപടി ക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് റിയാദ് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli