Trending

ടി.വൈ.കെ ക്ലബ്ബ് കൊടിയത്തൂരിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



കൊടിയത്തൂരിൽ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: കാലിക്കറ്റ് ഐ ഹോസ്പിറ്റൽ മുക്കത്തിൻ്റെ സഹകരണത്തോടെ ടി.വൈ.കെ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തെയ്യത്തുംകടവ് മദ്രസയിൽ സംഘടിപ്പിച്ച ക്യാമ്പ് വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജാഫർ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.

ഡോ. അനീറ്റ ബെനഡിക്, ഇ.കെ മായിൻ, കെഎംസി അബ്ദുൽ വഹാബ്, റഫീഖ് കുറ്റ്യോട്ട്, റിഷാദ് കിളിക്കോട്ട്, ബാസിൽ മിയാൻ, ഫാരിസ് കെഎം എന്നിവർ സംസാരിച്ചു. യാസിർ ഒ, നഷീത്ത് പി.വി, ജവാദ് എൻ.കെ, ഫാഇസ് കെഎം, റഈസ് കാരാട്ട് എന്നിവർ നേതൃത്വം നൽകി. നൂറോളം പേർ പങ്കാളികളായി.
Previous Post Next Post
Italian Trulli
Italian Trulli