Trending

ഫിസ അബ്ദുസ്സലാമിനെ ആദരിച്ചു.



കൊടിയത്തൂർ: ഇക്കഴിഞ്ഞ നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി എം.ബി.ബി.എസിന് അഡ്മിഷൻ കരസ്ഥമാക്കിയ കൊടിയത്തൂരിലെ നടുക്കണ്ടത്തിൽ അബ്ദുസ്സലാമിൻ്റെ മകൾ ഫിസ അബ്ദുസ്സലാമിനെ കൊടിയത്തൂർ ടൗൺ എം.എസ്.എഫ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു ഫിസക്ക് ഉപഹാരം നൽകി.

വാർഡ് മെമ്പർ ടി.കെ അബുബക്കർ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി ഷംലുലത്ത് എന്നിവർ വിജയിയെ അനുമോദിച്ചു.

പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടരി ഇ.എ ജബ്ബാർ അദ്ധ്യക്ഷതവഹിച്ചു.
മുസ്ലിംലീഗ് - യൂത്ത്ലീഗ് ഭാരവാഹികളായ ടി.ടി അബ്ദുഹിമാൻ, ഇ.കെ മായിൻ, സലാം എള്ളങ്ങൽ, പി മുഹമ്മദലി, എ.ആർ പുതിയോട്ടിൽ, വി.സി അബ്ദുള്ളക്കോയ, പി.പി ഫൈസൽ, പി.വി നൗഷാദ്, ഇർഷാദ് മിമ്പറ്റ എന്നിവർ സംസാരിച്ചു.

നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടരി പി.പി ശബീൽ സ്വാഗതവും മുഹമ്മദ് സിനാൻ താളത്തിൽ നന്ദിയും പറഞ്ഞു. നാദിം ഉള്ളാട്ടിൽ, ഹംദാൻ കോട്ടമ്മൽ, അനസ് ടി.കെ, നാസിൽ ടി.കെ, മിസ്ഹബ് പി.പി തുടങ്ങിയർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli