മുക്കം ഉപ ജില്ലാ കലോത്സവമായ മെ ലോഡിയ യുടെ കാൽ നാട്ടുകർമ്മം ഹെഡ് മാസ്റ്റഴ്സ് ഫോറം കൺവീനർ കെ വാസു നിർവഹിക്കുന്നു.
കൊടിയത്തൂർ: മലയോര മേഖലയിലെ കലാ മാമാങ്ക മായ മുക്കം ഉപ ജില്ലാ കലോത്സവത്തിന് തിരി തെളിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഒരുക്കങ്ങൾക്ക് തുടക്കമായി.
ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം കുട്ടികളെ പ്രതിനിധീ കരിച്ച് എത്തുന്ന ഏഴായിരം കുട്ടികളാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
നവംബർ രണ്ടിന് ആരംഭിക്കുന്ന മേള ഏഴിന് സമാപിക്കും. 10 വേദികളിൽ നടക്കുന്ന കലോത്സവത്തിന്റെ മുഖ്യ വേദിയുടെ പന്തലിന്റെ കാൽ നാട്ടുകർമ്മം മുക്കം ഉപ ജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ കെ വാസു നിർവ്വഹിച്ചു. ജനറൽ കൻവീനറും പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ എം.എസ് ബിജു അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ ജി സുധീർ, പി.സി മുജീബ് റഹ്മാൻ, നൗഫൽ പുതുക്കുടി, നാസർ കാരങ്ങാടൻ, എം.സി അബ്ദുൽ ബാരി, പി.ടി സുബൈർ, പി.ടി സുലൈമാൻ, സി.പി സഹീർ, ഇ.കെ അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR