Trending

ഹാരപ്പൻ സംസ്കാരത്തെ പുനരാവിഷ്കരിച്ച് ഹിബയും ഫിദ അഷ്റഫും.


സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിൽ ജില്ലയിൽ ഒന്നാമതായി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ.


കോഴിക്കോട് ജില്ല സോഷ്യൽ സയൻസ് മേളയിൽ ഹാരപ്പൻ സംസ്കാരത്തെ പുനരാവിഷ്കരിച്ച ഒന്നാം സ്ഥാനം നേടിയ പി ടി എം വിദ്യാർത്ഥികളായ ഹിബയും ഫിദ അശ്റഫും

കോഴിക്കോട് ജില്ല സോഷ്യൽ സയൻസ് മേളയിൽ ഹാരപ്പൻ സംസ്കാരത്തെ പുനരാവിഷ്കരിച്ച് ഒന്നാം സ്ഥാനം നേടിയ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.

കൊടിയത്തൂർ: കോഴിക്കോട് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ ജില്ലയിൽ ഒന്നാമത് എത്തി പിടിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

ഹാരപ്പൻ സംസ്കാരത്തെ പുനരാവിഷ്കരിക്കുകയായിരുന്നു ഹിബയും ഫിദ അശ്റഫും.
മാതൃദേവത, പുരോഹിത രാജാവ്, മൺപാത്രങ്ങൾ, സിറ്റാഡൽ, മഹസ്നാനഘട്ടം, ആയുധങ്ങൾ, മുദ്രകൾ, ലിപികൾ, ഗ്രാനറി, ആഭരണങ്ങൾ തുടങ്ങി ഹാരപ്പൻ സംസ്കാരത്തിലെ വൈവിധ്യങ്ങളെ മണ്ണുകൊണ്ട് വരച്ചു കാണിച്ച് പുനരാവിഷ്കരിക്കുകയായിരുന്നു വിദ്യാർത്ഥികൾ.

നവംബർ 14 മുതൽ ആലപ്പുഴയിൽ നടത്തപ്പെടുന്ന സംസ്ഥാന സോഷ്യൽ മേളയിൽ പിടിഎം വിദ്യാർത്ഥികൾ മത്സരിക്കും.
Previous Post Next Post
Italian Trulli
Italian Trulli