Trending

സിപിഐഎം കൊടിയത്തൂർ ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു സമ്മേളനം തുടങ്ങി.



✍️ ഗിരീഷ് കാരക്കുറ്റി.

കൊടിയത്തൂരിന്റെ ചരിത്രത്താളുകളിൽ സമര പോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ രചിച്ച് മുമ്പേ നടന്നു നീങ്ങിയ സമര പോരാളികളുടെ തുടിക്കുന്ന സ്മരണകൾ നിറഞ്ഞുനിൽക്കുന്ന കൊടിയത്തൂരിന്റെ വിപ്ലവ മണ്ണിൽ സിപിഐഎമ്മിന്റെ ലോക്കൽ സമ്മേളനം തുടങ്ങി.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും നാടുവായിത്വത്തിന്റെ മർക്കട മുഷ്ഠിക്കു മുമ്പിൽ പതറാതെ ഇടറാതെ സഖാവ് രായിൻ മമ്മദ് കാക്കയും വടശ്ശേരി അയ്യപ്പേട്ടനും തീകൊളുത്തിയ തീപ്പന്തം ഏറ്റുപിടിക്കാൻ മുന്നോട്ടുവന്ന സഖാക്കൾ സി ആലി, സി.ടി ഉണ്ണിമോയി, തേലീരി മുഹമ്മദ് തുടങ്ങിയവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ മുക്കത്തെ സഖാക്കൾ എ.എം ഉസ്സൻകുട്ടി, കെ.കെ ഉണ്ണിക്കുട്ടി, ഉണ്ണ്യേപേട്ടൻ, പി.എൻ ഉണ്ണീരി തുടങ്ങിയ സഖാക്കളുടെ ശിക്ഷണത്തിൽ ഉയർന്നു വന്ന സഖാവ് സി ആലി കൊടിയത്തൂർ പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകം സൗത്ത് കൊടിയത്തൂരിൽ രൂപീകരിച്ചപ്പോൾ ആദ്യ ബ്രാഞ്ച് സെക്രട്ടറിയായി എതിരാളികൾക്ക് മുന്നിൽ പതറാതെ കർഷകർക്കും കർഷക തൊഴിലാളികൾക്കും പട്ടിണി പാവങ്ങൾക്കും വേണ്ടി നെഞ്ചൂകോടെ പൊരുതി രക്ത പതാക വാനിലുയർത്തിക്കെട്ടി.

ചെങ്കോടി പ്രസ്ഥാനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് കൊടിയത്തൂർ പഞ്ചായത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിൽ മുമ്പെ നടന്നു നീങ്ങിയ ധീര സഖാക്കളുടെ തുടിക്കുന്ന സ്മരണകൾ ഞങ്ങൾക്ക് ആവേശമാണ്.

ഇന്ന് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന പ്രധിനിധി സമ്മേളനവും സമാപനം കുറിച്ച് നാളെ കൊടിയത്തൂർ കോട്ടമ്മലിൽ നിന്നും ആരംഭിക്കുന്ന റെഡ് വളണ്ടിയർമാർച്ചും പ്രകടനവും നടക്കും ഏവർക്കും സ്വാഗതം.
Previous Post Next Post
Italian Trulli
Italian Trulli