Trending

കെട്ടിട വാടകയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നത് കുത്തകകളെ സഹായിക്കാൻ: വ്യാപാരി വ്യവസായി സമിതി.



ചെറുവാടി: വാടക കെട്ടിടത്തിന് സെൻട്രൽ ഗവൺമെന്റ് ജി എസ് ടി ഏർപ്പെടുത്താനുള്ള നീക്കം മൾട്ടി നാഷണൽ കമ്പനികളെ സഹായിക്കാൻ ആണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് ആരോപിച്ചു. ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്ത് ഓൺലൈൻ വ്യാപാരത്തെയും അന്താരാഷ്ട്ര മാളുകൾക്കും കടന്നു വരാനുള്ള അവസരം സൃഷ്ടിക്കലാണ് ഇതിലൂടെ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമാക്കുന്നത്.

ഇത്തരം നീക്കത്തിൽ നിന്നും കേന്ദ്ര ഗവൺമെന്റ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് ചുള്ളിക്കാപറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ ഏരിയ പ്രസിഡന്റ് കെ.ടി നളേശൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി കെ.സി നൗഷാദ്, ബാബു ചെമ്പറ്റ, ഗിരീഷ് ബാബു സർവ്വം, ജമാൽ പടിഞ്ഞാറയിൽ, മജീദ് പൊതുമാപ്പ്, ഹമീദ് ചാലിയാർ എന്നിവർ പ്രസംഗിച്ചു. ശരീഫ് രുചി സ്വാഗതവും നജുമുദീൻ പി.പി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli