Trending

സ്ഥിരമായി ഹെല്‍മറ്റ് വച്ച് യാത്ര ചെയ്യുന്നവരേ... നിങ്ങള്‍ ഇത് അറിയാതെ പോവല്ലേ...



ഇന്ന് എല്ലാ വീടുകളിലും ഒരു ഇരുചക്ര വാഹനമെങ്കിലും ഉണ്ടാവും. എളുപ്പത്തില്‍ യാത്ര ചെയ്യുക എന്ന ഉദ്ദേശ്യം തന്നെയാണ് ഈ വാഹനം തെരഞ്ഞെടുക്കുന്നതിനുള്ള കാരണം. ഇതിന്റെ സുരക്ഷയ്ക്കായി നിര്‍ബന്ധമായും ഹെല്‍മറ്റ് വയ്‌ക്കേണ്ടതുമാണ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ഫൈനും കിട്ടും. എന്നാല്‍ ഈ ഹെല്‍മറ്റ് സ്ഥിരമായി ധരിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്താണവയെന്നു നോക്കാം.

പ്രധാനകാരണം മുടി കൊഴിച്ചില്‍ തന്നെയാണ്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മറികടക്കാവുന്നതാണ്. തല മുഴുവനും കവര്‍ന്ന് ഹെല്‍മറ്റ് വയ്ക്കുമ്പോള്‍ തലയോട്ടി വിയര്‍ക്കുന്നു. ഈ നനവ് ശിരോചര്‍മത്തില്‍ പൂപ്പലിനും താരനും കാരണമാവുകയും ചെയ്യുന്നു.

അതിനാല്‍ ഹെല്‍മറ്റ് ആവശ്യം കഴിഞ്ഞു വയ്ക്കുമ്പോള്‍ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാന്‍. ഇത് തലയില്‍ അണുബാധയുണ്ടാകുന്നത് തടയാന്‍ വളരെയധികം സഹായിക്കുന്നു. ദൂരയാത്രകള്‍ പോകുമ്പോള്‍ ഇടയ്ക്ക് ബൈക്ക് നിര്‍ത്തി ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരിവയ്ക്കുക. 

ഇങ്ങനെ ചെയ്യുമ്പോള്‍ വിയര്‍പ്പ് കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ പറ്റും. മാത്രമല്ല, ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് തലമുടി കെട്ടിവച്ചിട്ട് ഹെല്‍മറ്റ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി വരള്‍ച്ച ഇല്ലാതാക്കാനും സഹായിക്കുന്നു. ഹെല്‍മറ്റും മുടിയും തമ്മില്‍ ഉരസിയും മുടി കൊഴിയാവുന്നതാണ്. ശുദ്ധമായ വെള്ളത്തില്‍ കുളിക്കുന്നതും ഷാംപൂ ഉപയോഗിച്ചു തലയോട്ടി വൃത്തിയാക്കുന്നതും തലയിലെ പൊടിയും താരനും അകറ്റുന്നതാണ്. അതിനാല്‍ മുടി കവര്‍ ചെയ്തു ഹെല്‍മറ്റിടാന്‍ ശ്രദ്ധിക്കുക.
Previous Post Next Post
Italian Trulli
Italian Trulli