Trending

ലോഗോ പ്രകാശനം ചെയ്തു.



കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ലോഗോ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സി മനോജ് കുമാർ മീഡിയ ആന്റ് പബ്ലിസിറ്റി കൺവീനർ ഐ സൽമാന് നൽകി കെണ്ട് പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ സ്പോർട്സ് സെക്രട്ടറി പി.സി ദിലീപ് കുമാർ, സെറിമണി കമ്മിറ്റി കൺവീനർ ആർ.കെ ഷാഫി, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ മുഹമ്മദ് അസ്ലം, ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനർ ടി.കെ അബൂബക്കർ, പബ്ലിസിറ്റി വൈസ് ചെയർമാൻമാരായ ഉമ്മർ ചെറുപ്പ, പി.കെ അബ്ദുൽ ഹക്കീം, സലാം കാവുങ്ങൽ, പി അബ്ദുൽ റാസിഖ് പങ്കെടുത്തു.

ഒക്ടോബർ 21 മുതൽ 23 വരെ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരങ്ങൾ നടക്കുന്നത്. ലോഗോ രൂപകൽപ്പന ചെയ്തത് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബി.എസ് സ്കൂളിലെ കെ.അബ്ദുൽ ലത്തീഫ് മാസ്റ്ററാണ്.
Previous Post Next Post
Italian Trulli
Italian Trulli