Trending

സുരക്ഷാ പാലിയേറ്റീവിന് ഡ്രസ്സ് മെറ്റീരിയലുകൾ നൽകി.



കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീ കെയർ സൊസൈറ്റിക്ക് കിടപ്പുരോഗികൾക്ക് നൽകുന്നതിന് വേണ്ടി കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ ഡ്രസ്സ് മെറ്റീരിയലുകൾ ഗുലാം ഉസ്സൈൻ കൊളക്കാടനിൽ നിന്നും കേരള ബാങ്ക് ഡയറക്ടർ ഇ രമേഷ് ബാബു സ്വീകരിക്കുന്നു.

മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. സി.ടി.സി അബ്ദുള്ള, സുരക്ഷ സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, എം.കെ ഉണ്ണി കോയ, സലാം മാസ്റ്റർ കണ്ണഞ്ചേരി, വി ബീരാൻ കുട്ടി, കെ.സി മമ്മദ് കുട്ടി, വി.സി രാജൻ, പി.പി സുരേഷ് ബാബു, സാബിറ തറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli