Trending

കൂളിമാടിനെ വർണിച്ച ഐറ ഇഷാലിന് ഒന്നാം സ്ഥാനം.



കൂളിമാട്: മുക്കം ഉപജില്ല സ്കൂൾ കലോത്സവ മുന്നോടിയായി നടത്തിയ എച്.എസ് വിഭാഗം പ്രാദേശിക ചരിത്ര രചനയിൽ പിറന്ന നാടായ കൂളിമാടിനെ വർണിച്ച കെ.ടി ഐറ ഇഷാൽ ഏ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി. "ഇരുവഴിഞ്ഞിപ്പുഴക്കും ചാലിയാറിനുമിടയിലൊരിടം" എന്ന തലക്കെട്ടിൽ കൂളിമാടിനെ ആസ്പദമാക്കി തയ്യാറാക്കിയ ഇരുപത്തഞ്ച് പേജുള്ള ചരിത്രമാണ് ഈ മിടുക്കി തത്സമയം തയ്യാറാക്കിയത്.

ഇന്നാട്ടിൻ്റെ പൗരാണിക ചരിത്രവും സാംസ്കാരികത്തനിമയും മതരാഷ്ട്രീയ രംഗവും സാമ്പത്തിക പുരോഗതിയും അവയ്ക്ക് നിദാനമായ കാര്യവും ഹ്രസ്വവും സമഗ്രവുമായി പ്രതിപാദിച്ചത് വിധികർത്താക്കൾക്കും ഹൃദ്യമായി.

കൂളിമാടിൻ്റെ ചരിത്രശേഷിപ്പുകളും ചാലകശക്തികളായിരുന്ന പൂർവ്വീകരും രചനയിൽ പരാമർശിച്ചതും ഉന്നത നിലവാരം പുലർത്തി. പുതിയ കാലത്തെ ഈ ഗ്രാമത്തിൻ്റെ വികസന കുതിപ്പും കാഴ്ചപ്പാടും രചനയിൽ വിഷയീഭവിച്ചു.

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഐറ ഇഷാൽ കൂളിമാട് എറക്കോടൻ കെ.ടി നാസർ - ഹബീബ ദമ്പതികളുടെ പുത്രിയാണ്.
Previous Post Next Post
Italian Trulli
Italian Trulli