Trending

കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്കും മത സൗഹാർദ്ദത്തിനും മഹത്തായ സംഭാവനകൾ നൽകിയ നേതാവായിരുന്നു സി.എച്ച്: അഡ്വ. നജ്മ തബ്ശീറ.



കൊടിയത്തൂർ: കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്കും മത സൗഹാർദ്ദത്തിനും മഹത്തായ സംഭാവനകൾ നൽകിയ നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ എന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറ പ്രസ്താവിച്ചു.
കൊടിയത്തുരിൽ സി.എച്ച് കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ടി അബ്ദുറഹിമാൻ അദ്ധ്യക്ഷതവഹിച്ചു.

നിയോജക മണ്ഡലം മുസ്ലിലീഗ് ജന സെക്രട്ടരി പി.ജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ, മജീദ് പുതുക്കുടി, കെ.പി അബ്ദുറഹിമാൻ, അഡ്വ. നിഷാദ്, എം.എ അബ്ദുറഹിമാൻ, റഫീഖ് കുറ്റ്യോട്ട്, ഇ.കെ മായിൻ, ഇ മോയിൻ മാസ്റ്റർ, കെ ദാസൻ, കെ അബ്ദുസ്സമദ്, നൗഫൽ പുതുക്കുടി, പി മുഹമ്മദലി, പി.പി ഫൈസൽ പ്രസംഗിച്ചു.

ഇക്കഴിഞ്ഞ സെക്കണ്ടറി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് സലാം എള്ളങ്ങൽ സ്വാഗതവും സെക്രട്ടരി ഇ.എ ജബ്ബാർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli