Trending

വായനയുടെ നാനാർത്ഥങ്ങൾ തേടി അവർ ഒത്തുകൂടി.



കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല കാരക്കുറ്റി അക്ഷരങ്ങളെ പ്രണയിക്കുന്നവരെ കൂടെ കൂട്ടി സംഗമം സംഘടിപ്പിച്ചു. വായനയുടെ നാൾവഴികളും, ചലനങ്ങളും, സൗന്ദര്യങ്ങളും ഓർത്തെടുത്ത് മുക്കം, കൊടിയത്തൂർ, കാരശ്ശേരി എന്നിവിടങ്ങളിലെ എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന നൂറുകണക്കിന് പേർ പങ്കെടുത്ത കൂട്ടായ്മ കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.


പ്രശാന്ത് കൊടിയത്തൂർ ആമുഖപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം മുഖ്യാതിഥിയായി പങ്കെടുത്ത് വിഷയാവതരണം നടത്തി. എഴുത്തുകാരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുമായ അസീസ് മാസ്റ്റർ ഗോതമ്പ് റോഡ്, എ.വി സുധാകരൻ, വിജീഷ് പരവരി, രശ്മി ടീച്ചർ, നാസർ കൊളായി, ഡോക്ടർ മനുലാൽ, അമീൻ ജൗഹർ, യു.പി നാസർ എന്നിവർ സംസാരിച്ചു.

ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.ടി അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli