Trending

എം.എസ്.ഡബ്ല്യൂ: ഒന്നാം റാങ്ക് നേടിയ സിൽനയെ പിടിഎം 87ബാച്ച് ആദരിച്ചു.



കൊടിയത്തൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ വർഷത്തെ എം.എസ്.ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ സ്വദേശി സിൽനയെ കൊടിയത്തൂർ പിടിഎം 87 ബാച്ച് ന്റെ ഉപഹാരം ജമാൽ ചെറുവാടി നൽകി ആദരിച്ചു. ചടങ്ങിൽ റഷീദ് കുയ്യിൽ അധ്യക്ഷതവഹിച്ചു.

എൻ.കെ മുനീർ മാസ്റ്റർ, ഹസീന ബച്ചു, സി.വി റസാഖ്, അസീസ് തറമ്മൽ, ഹബീബ് മാസ്റ്റർ, റഹ്‌മാൻ കൊടിയത്തൂർ, മുഹമ്മുദ്, മൈമൂന, സെലീന, നുസ്രത്ത് ബരീന തുടങ്ങിയവർ സംസാരിച്ചു.

സൗത്ത് കൊടിയത്തൂർ പുത്തൻ പീടിയക്കൽ ജബ്ബാർ - റൈഹാനത്ത് ദമ്പതികളുടെ മകളായ സിൽന ഈങ്ങാപ്പുഴ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയിൻസിൽ പഠനം പൂർത്തിയാക്കിയാണ് യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
Previous Post Next Post
Italian Trulli
Italian Trulli