Trending

ഇ.എം.ഇ.എ സ്കൂൾ അധ്യാപകൻ ഞാറക്കോടൻ മൻസൂർ (39).



കൊണ്ടോട്ടി: എക്കാപറമ്പ് സ്വദേശി ഞാറക്കോടൻ സൈതലവിയുടെയും തുറക്കൽ സ്വദേശി പള്ളിപ്പറമ്പൻ കൗലത്തിന്റെയും മകനും ഇ എം ഇ എ ഹയർസക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ ഞാറക്കോടൻ മൻസൂർ (39) നിര്യാതനായി.

ഭാര്യ: കെ.പി ബുഷ്റ മുണ്ടംപറമ്പ് (ഒഴുകൂർ ഗവണ്മെന്റ് യുപി സ്കൂൾ അധ്യാപികയുമായ)

മക്കൾ: മുഹമ്മദ്‌ അജവദ് (കൊണ്ടോട്ടി ഗവണ്മെന്റ് യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി), മുഹമ്മദ്‌ അഷ്മിൽ (അഞ്ചാം ക്ലാസ് വിദ്യാർത്ഥി), ആയിഷ മെഹബിൻ (മർകസ് ഇഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി). 

സഹോദരൻ: ഫിർദൗസ് ഞാറക്കോടൻ.

ഇ എം ഇ എ സ്കൂൾ സിവിൽ സർവീസ് കോച്ചിങ് കോർഡിനേറ്റർ, മെക് 7 എക്കാപറമ്പ് ഏരിയ കോർഡിനേറ്റർ, മുസ്ലിം യൂത്ത് ലീഗ് കുഴിമണ്ണ പഞ്ചായത്ത് മുൻ സെക്രട്ടറി എന്നി മേഖലകളിൽ പ്രവർത്തിച്ചു വന്നിരുന്നു. 

മയ്യത്ത് നമസ്കാരം രാവിലെ 9 മണിക്ക് എക്കാപറമ്പ് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli