Trending

വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.



ചെറുവാടി: കേരള വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് വാർഷിക ജനറൽ ബോഡി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജമാൽ പടിഞ്ഞാറയിൽ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം കെ.എം റഫീഖ് ഏരിയ പ്രസിഡന്റ് കെ.ടി നളേശൻ, ഏരിയ സെക്രട്ടറി കെ.സി നൗഷാദ്, റഫീഖ് വാവാച്ചി, ഉണ്ണി നാരായണൻ, കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേല പുറത്ത്, ശ്രീനിവാസൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.

കച്ചവട രംഗത്ത് ചെറുവാടിയിൽ സിൽവർ ജൂബിലി പൂർത്തീകരിച്ച 25 ഓളം പേരെ മൊമെന്റോ നൽകി ആദരിച്ചു.

2024-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷബീർ ചെറുവാടി (പ്രസിഡണ്ട്), ശരീഫ് രുചി (സെക്രട്ടറി), നജ്മുദ്ദീൻ പി.പി (ട്രഷറർ), മജീദ് പൊതു മാപ്പ്, ജമാൽ പടിഞ്ഞാറയിൽ (വൈസ് പ്രസിഡണ്ടുമാർ), ഹമീദ് ചാലിയാർ, ഷബീബ് സനോറ, അംജിത് പിക്സൽ (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. നജുമുദ്ധീൻ പി.പി സ്വാഗതവും ഹമീദ് ചാലിയാർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli