Trending

മലബാർ കുടിയേറ്റവും മുസ് ലീങ്ങളും പ്രകാശനം ചെയ്തു.



കാരശ്ശേരി: മലബാറിലെ മുസ് ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടത്തി. നോർത്തു കാരശ്ശേരി കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.


ഒ അബ്ദുറഹിമാൻ പുസ്തകം സി.പി ചെറിയ മുഹമ്മദിന് നൽകി പ്രകാശനം നിർവഹിച്ചു. വി.പി ഷൗക്കത്തലി
അധ്യക്ഷനായി. സോ: എം.എ അജ്മൽ മുഈൻ പുസ്തക സമർപ്പണം നടത്തി. എ.പി മുരളീധരൻ, സി.കെ കാസിം, എ.എസ് ജോസ്, സോമനാഥൻ കുട്ടത്ത്, വി.എ ജോസ്, പ്രഭാകരൻ നറുകര, അബ്ദുൽ റഷീദ് അൽ കാസിമി, അബ്ദൽ കരീം ഗ്രന്ഥ കർത്താവ് ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുടിയേറ്റ കർഷകരെ ചടങ്ങിൽ ആദരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli