Trending

കൊടിയത്തൂർ സലഫി നഴ്സറി സ്കൂളിൽ കളിച്ചോണം ഓണാഘോഷം നടത്തി.



കൊടിയത്തൂർ: കൊടിയത്തൂർ സലഫി നഴ്സറി സ്കൂളിൽ കളിച്ചോണം എന്ന പേരിൽ ഓണാഘോഷ പരിപാടികൾ നടത്തി. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഓണപ്പാട് മത്സരം, കളറിംഗ് മത്സരo, തൊപ്പിക്കളി മത്സരം, വടംവലി മത്സരം, മാവേലി വേഷ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.


മത്സര വിജയികൾക്ക് തത്സമയo തന്നെ സമ്മാനങ്ങളും വിതരണവും നടത്തി. ഉച്ചക്ക് രക്ഷിതാക്കളുടെ വകയായി വിപുലമായ ഓണ സദ്യയും നടത്തി. സ്കൂളിൽ വെച്ച് നടത്തിയ പരിപാടിക്ക് ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ, ശാലിന ടീച്ചർ, റജീന ടീച്ചർ, നസീമ ടിച്ചർ, സോന ടീച്ചർ പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli