Trending

വിടരും മുമ്പേ കൊഴിഞ്ഞ് അസ്ഹറും യാത്രയായി..!




✒️നിയാസ് ചെറുവാടി.

ദുബൈയിൽ വച്ച് മരണപെട്ട ചേറ്റൂർ തോലേങ്ങൽ അസ്ഹർ ചെറുവാടിയുടെ വലിയ പ്രതീക്ഷയും പ്രിയങ്കരനുമായിരുന്നു. കാണുമ്പോഴൊക്കേയും ഒരു സ്പോർട്സ് കിറ്റ് പുറത്തോ കയ്യിലോ പിടിച്ച് നടക്കുന്ന അസ്ഹറിനേയാണ് എനിക്ക് പരിചയം.

ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ ഉച്ച വെയിലിലും ഗ്രൗണ്ടിൽ വന്ന് വിവിധ ഭാഗത്ത് നിന്നും പോസ്റ്റിലേക്ക് ബോൾ അടിച്ച് സ്വയം പരിശീലിക്കുന്ന അസ്ഹർ സുപരിചിതനായിരുന്നു എന്ന് മാത്രമല്ല വെള്ളിഴായ്ച്ചകളിൽ തന്റെ വല്യുപ്പയുടെ ഖബറിടത്തിൽ സന്ദർശിച്ച് പ്രാർഥിക്കുന്ന കാഴ്ച്ച പുതു തലമുറക്ക് മാതൃക കൂടിയായിരുന്നു.

തന്റെ കഠിനാഥ്വാനം കൊണ്ട് ചാലഞ്ചേഴ്സ് ക്ലബിലൂടെ വളർന്ന് വന്ന അസ്ഹർ, ഫ്ലഡ് ലൈറ്റ് മത്സരങ്ങൾ ഉൾപെടെ സെവൻസ് ഫുട്ബോളിലെ മികവുറ്റ കളിക്കാരനായിരുന്നു.

എപ്പോഴും എഴുതും പോലെ സമയ ദൈർഘ്യം തീരെയില്ലാത്ത ഈ ജീവിതത്തിൽ മരണത്തിന് മുന്നിൽ മറ്റൊന്നും കാരണമല്ലല്ലോ..!

ഗോളടിച്ച് വിജയം കാണുന്ന തൊണ്ണൂറ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫുട്ബോൾ മത്സരം പോലെ, ജീവിതത്തിലും സ്കോർ ചെയ്യാനുള്ള പ്രയക്നത്തിൽ മരണത്തിന്റെ ഒരു തെറ്റായ റെഡ്
കാർഡിൽ ജീവിതമെന്ന കളി ഗ്രൗണ്ടിൽ നിന്നും അസ്ഹറും നാഥനിലേക്ക് യാത്രയായിരിക്കുന്നു.

ചെറുവാടിയുടെ കായിക രംഗത്ത് വലിയ പ്രതീക്ഷയായിരുന്നു അസ്ഹർ. വിയോഗത്തിലും സങ്കടത്തിലും കുടുംബത്തിനും കൂട്ടുകാർക്കും സർവ്വ ശക്തൻ ക്ഷമ നൽകട്ടേ. സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടേ...! ആമീൻ. പ്രാർഥനകൾ.
Previous Post Next Post
Italian Trulli
Italian Trulli