Trending

ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.



കൂളിമാട്: കെ.എം അബ്ദുറഹ്മാൻ മെമ്മോറിയൽ ക്യാഷ് അവാർഡിനും എ. ആലിഹാജി സ്മാരക ക്യാഷ് പ്രൈസിനും വേണ്ടി അക്ഷര കൂളിമാട് ഏകദിന ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. വാർഡ് മെംബർ കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു.

വാശിയേറിയ മത്സരത്തിൽ വി.സി ഹനീഫ എളമരം, എ അബ്ദുല്ലത്തീഫ്, മിൻഹാജ് മണ്ണിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സമാപന ചടങ്ങിൽ കെ.എ ഖാദർ മാസ്റ്റർ ട്രോഫി സമ്മാനിച്ചു. പ്രസിഡണ്ട് ഇ മുജീബ് അധ്യക്ഷനായി.

ഇ വീരാൻകുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം ആബിദലി, ഇ കുഞ്ഞോയി, കെ.എ റഫീഖ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ജ: സെക്രട്ടരി സി.എ അലി, കെ.കെ ഫൈസൽ, ടി.വി ബശീർ, ടി ഹമീദ്, കെ.ജെ തോമസ്, ടി.വി മഹ്ബൂബ്, എ റസാഖ്, എ അഹ്മദ് കുട്ടി, എ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli