Trending

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന് കൊകെഡാമ സമ്മാനിച്ച് എൻഎസ്എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ നിർമ്മിച്ച കൊകെഡാമകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബുവിന് കൈമാറി.

മണ്ണുകൊണ്ട് ബോൾ ഉണ്ടാക്കി അതിനുചുറ്റും പായൽചുറ്റി അതിൽ ചെടി നടുന്ന രീതിയാണ് ഇത്. ജപ്പാനിലെ പരിസ്ഥിതി സൗഹൃദ ചെടി വളർത്തൽ രീതിയാണ് കൊകെഡാമ. പായൽ പന്തുകൾ എന്നും പാവങ്ങളുടെ ബോൺ സ്സായി എന്നും ഇതിന് വിളിപ്പേരുണ്ട്. 

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വളരെ പരിമിതമായ വസ്തുക്കൾ ഉപയോഗിച്ച് പൂന്തോട്ടം നിർമ്മിക്കുന്ന രീതിയാണിത് മണ്ണും ചകിരിച്ചോറും മറ്റ് ജൈവ വളങ്ങളും മിശ്രിതമാക്കി വെള്ളം ചേർത്ത് കുഴച്ച് ബോൾ രൂപത്തിലാക്കി അതിൽ ചെടി നട്ടുപിടിപ്പിച്ച് അതിന് ചുറ്റും പായൽ വച്ച് പിടിപ്പിച്ച് നൂലുകൊണ്ട് ചുറ്റി വരിഞ്ഞു കെട്ടി തയ്യാറാക്കുന്നതാണ് പായൽ പന്ത് അഥവാ കൊകെഡാമ.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ഫഹദ് ചെറുവാടി, വളണ്ടിയർമാരായ അൻഷിൽ അമൽ മിൻഹാൽ, സിനാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli