Trending

കേരളത്തിൽ നിന്നും പഞ്ചാബിലേക്ക് ശാന്തി യാത്ര.



കോഴിക്കോട്: അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള "റൈഡ് ഫോർ പീസ്" ക്യാമ്പയിൻ്റെ ഭാഗമായി കേരളത്തിൽ നിന്ന് പഞ്ചാബിലേക്കുള്ള സൈക്കിൾ യാത്ര ആരംഭിച്ചു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ദേശീയ ആസ്ഥാനമായ പഞ്ചാബിലെ ഖാദിയാനിലെ വാർഷിക ഇജ്തിമയോട് കൂടിയാണ് ഈ യാത്ര സമാപിക്കുന്നത്.

10 സംസ്ഥാനനങ്ങളിലൂടെ 3700 കിലോ മീറ്റർ ദൈർഘ്യമുള്ള യാത്ര കോഴിക്കോട് മുതലക്കുളത്തുള്ള അഹ്‌മദിയ്യാ മസ്ജിദിൽ നിന്ന് ജില്ലാ അമീർ അഹ്മദ് കോയയാണ് ഫ്ലാഗ ഓഫ് നിർവഹിച്ചത്.
     
'എല്ലാവരോടും സ്നേഹം ആരോടും ഇല്ല വെറുപ്പ്' എന്ന മുദ്രാവാക്യമുയർത്തി സമൂഹത്തിലെ സംഘർഷങ്ങളും വിഭാഗീയതയും സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും ഇല്ലാതാക്കി മാനവ ഐക്യത്തിന് ഊന്നൽ നൽകാൻ വേണ്ടിയാണ് ഈ ഉദ്യമം. മാനവരാശിയുടെ അസ്തിത്വത്തിനും പരിസ്ഥിതിക്കും അപകടകരമായേക്കാവുന്ന മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കാൻ ഓരോ പൗരനേയും '#StopWW3' എന്ന ക്യാംപയിൻ മുഖേന ബോധവത്ക്കരിക്കുക എന്നത് കൂടിയാണ് പീസ് റൈഡിൻ്റെ ഉദ്ദേശം.

കോഴിക്കോട് സിറ്റിയിലെ പ്രധാനപ്പെട്ട ഇടങ്ങളിലൂടെ സമാധാന സന്ദേശവുമായി റൈഡ് നടത്തുകയും പിന്നീട് കോഴിക്കോട് ബീച്ചിൽ വച്ച് ലോകമഹായുദ്ധത്തെ ചെറുക്കാനുള്ള ക്യാമ്പയിൻ നടത്തുകയും ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli