Trending

പ്രധാനാധ്യാപകർ എ ഇ ഒയ്ക്ക് നിവേദനം നൽകി.



മുക്കം: സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കരുതെന്നും ഉടൻ അനുവദിച്ച് ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെജിപിഎസ്എച്ച്എ) മുക്കം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം എഇഒയ്ക്ക് നിവേദനം നൽകി.

സമീപ ഉപജില്ലകളിലെ പ്രധാനാധ്യാപകർക്ക് എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. അർഹരായവരെ സ്ഥാനക്കയറ്റം നൽകി നിയമിച്ചിട്ടും അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അനീതിയാണെന്ന് നിവേദക സംഘം ചൂണ്ടിക്കാട്ടി.

കെജിപിഎസ്എച്ച്എ ഉപജില്ല പ്രസിഡന്റ് ബി ഷറീന, സെക്രട്ടറി ടി കെ ജുമാൻ, വൈസ് പ്രസിഡന്റ് കെ ഷാബു, ജോയിൻ്റ് സെക്രട്ടറി സന്ധ്യ തോമസ്, പ്രവർത്തക സമിതിയംഗം അബ്ദുൽ മജീദ് എന്നിവരായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
Italian Trulli
Italian Trulli