Trending

കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജിൽ ബിരുദ ദാന ചടങ്ങ് നടന്നു.



മുക്കം: കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജിൽ 2018 ബാച്ച്, ബാച്‌ലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (BAMS) വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. ചടങ്ങുകൾ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് (KUHS) രജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.

ഡോ. കെ മൊയ്‌തു (സ്ഥാപക ചെയർമാൻ, കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ശ്രീ. കൽപ്പറ്റ നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഡോ. നവാസ് കെ.എം (ചെയർമാൻ, കെ.എം.സി.ടി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) മുഖ്യാതിഥിയെ ആദരിച്ചു കൊണ്ടു സംസാരിച്ചു. ഡോ. ശുഭശ്രീ ജി.എച്ച് (പ്രിൻസിപ്പാൾ, കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ്) സ്വാഗത പ്രസംഗവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെയും, സംഗീത വിരുന്നോടും കൂടെ പരിപാടികൾ സമാപനം കൊണ്ടു.
Previous Post Next Post
Italian Trulli
Italian Trulli