Trending

ചിര സ്മരണയിലെന്നും ദാസേട്ടൻ.



പാലക്കോട്ടു പറമ്പിൽ ദാസൻ 71.

കൊടിയത്തൂർ: പാലക്കോട്ടു പറമ്പിൽ ദാസൻ 71 മരണപ്പെട്ടു.

ഭാര്യ: ശോഭന (മപ്രo). 

മക്കൾ: ജനീഷ്, വിനീഷ്, നിദൂഷ.
സഹോദരങ്ങൾ: അപ്പുട്ടി, ത്യാഗരാജൻ, പരേതനായ ചന്തു, ശ്രീധരൻ,
സരോജിനി.

മരുമക്കൾ: പ്രസാലു മലാപ്പറമ്പ്, അനിത അരീക്കോട്, ഷിഞ്ചു ചേർത്തല.

സംസ്കാരം നാളെ രാവിലെ (5. 9.24) 9 മണിക്ക്.

✍️ ഗിരീഷ് കാരക്കുറ്റി.

കൊടിയത്തൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കൊടിയത്തൂരിലെ സാംസ്കാരിക മണ്ഡലത്തിൽ യുവചേതനയിലൂടെ നിറഞ്ഞാടിയ നാടകക്കാരനും, കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന പ്രിയപ്പെട്ട ദാസേട്ടൻ വിടവാങ്ങി.

ഒരു കാലഘട്ടത്തിൽ യുവ ചേതനയുടെ നാടക റിഹേഴ്സൽ ക്യാമ്പിൽ മാസങ്ങളോളം നാട്ടിലെ എളിയ കലാകാരന്മാരോടൊപ്പം തമാശകൾ പറഞ്ഞു സ്നേഹ സൗഹൃദം പങ്കിട്ടും തന്റെ കഥാപാത്രത്തെ കാര്യ ഗൗരവത്തോടെ അവതരിപ്പിക്കാൻ തയ്യാറായി, കൊടിയത്തൂരിന്റെ ഉത്സവമായ യുവചേതന വാർഷികത്തിന് നാളുകൾ എണ്ണി തിട്ടപ്പെടുത്തി, വാർഷികത്തിന്റെ ദിവസം വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ച് സുമുഖനായി അത്യുസാഹത്തോടെ സ്റ്റേജിൽ മൂന്നാമത്തെ ബെല്ലിൽ കർട്ടനുയരുമ്പോൾ ദാസേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രം മികവുറ്റതായ് മാറും.

പഠിച്ച കുലത്തൊഴിലിൽ
കരവിരുതിൻ വൈവിധ്യങ്ങൾ തീർത്തും കൂട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു ദാസേട്ടൻ, അസുഖ ബാധിതനായപ്പോഴും ഇടയ്ക്കിടയ്ക്ക് യുവചേതനയിലെ സന്ദർശകനായിരുന്നു.

മരത്തിൽ കൊത്തിയ കരവിരുതും കലാസാംസ്കാരിക മൂല്യങ്ങളും വഴിയിലുപേക്ഷിച്ച് തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായ പ്രിയ ദാസേട്ടന് കണ്ണീർ പ്രണാമം.
Previous Post Next Post
Italian Trulli
Italian Trulli