Trending

"അസ്കാ തഹിയ്യ" മീലാദ് പ്രോഗ്രാം.



ചെറുവാടി: അൽ ബനാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളുടെ മീലാദ് പ്രോഗ്രാം "അസ്‌കാ തഹിയ്യ" സംഘടിപ്പിച്ചു. അൽ ബനാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ് സെക്രട്ടറി ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി മീലാദ് സന്ദേശ പ്രഭാഷണം നടത്തി.

മൗലിദ് പാരായണം, ബുർദ മജ്‌ലിസ്, വിദ്യാർഥികളുടെ കലാ പരിപാടികൾ നടന്ന പരിപാടിയിൽ മാനേജർ എം മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൾ അധ്യക്ഷത വഹിച്ചു. മീലാദ് സ്പെഷ്യൽ മാഗസിൻ 'സിക്ബാജ്' പ്രിൻസിപ്പൾ എം അബ്ദുൽ ഗഫൂർ മാസ്റ്റർ പ്രകാശനം ചെയ്ത പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli