Trending

എ.എം.ഐ ജീറോഡില്‍ അധ്യാപകരെ ആദരിച്ചു.



അധ്യാപകദിനത്തോടനുബന്ധിച്ച് പി അബ്ദുസത്താര്‍ മാസ്റ്റര്‍, മുഹമ്മദ് ചാലില്‍ എന്നിവര്‍ക്ക് എ.എം.ഐ ജീറോഡിന്റെ സ്‌നേഹോപഹാരം കമ്മിറ്റി കണ്‍വീനര്‍ സാലിം ജീറോഡ് സമ്മാനിക്കുന്നു.

കൊടിയത്തൂർ: ദേശീയ അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഗോതമ്പറോഡ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു. മൂന്നര പതിറ്റാണ്ടു കാലത്തെ സേവനത്തിനു ശേഷം പന്നിക്കോട് ഗവ. എല്‍.പി സ്‌കൂളില്‍ നിന്നും വിരമിച്ച പി അബ്ദുസത്താര്‍ മാസ്റ്റര്‍, അടിമാലി ഗവ. ജി.എച്ച്.എസ്.എസ് സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ് മാസ്റ്റര്‍ ചാലില്‍ എന്നിവരെയാണ് ആദരിച്ചത്.

കമ്മിറ്റി കണ്‍വീനര്‍ സാലിം ജീറോഡ് ഉപഹാരം സമ്മാനിച്ചു. എ.എം.ഐ പ്രിന്‍സിപ്പല്‍ പി.പി ശിഹാബുല്‍ ഹഖ് അധ്യക്ഷനായി. മസ്ജിദുല്‍ മഅ് വ ഖത്വീബ് ആദില്‍ ചൂനൂര്, ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, ഹന്നാന്‍ ഹനീഫ്, മുസമ്മില്‍ കൂടത്തില്‍, മാഹിയ, ഷഫ ഫാത്തിമ എന്നിവര്‍ സന്നിഹിതരായി.
Previous Post Next Post
Italian Trulli
Italian Trulli