Trending

ഭിന്നശേഷിക്കാർക്കായി ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ്;



ലിന്റോ ജോസഫ് എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു.


ചെറുവാടി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കേരള സർക്കാർ
ബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ലിന്റോ ജോസഫ് എംഎൽഎ.  
അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും എംഎൽഎ പറഞ്ഞു.


കൊടിയത്തൂർ ചെറുവാടി ആസ്ഥാനമായി രൂപീകരിച്ച ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു, യോഗത്തിൽ അധ്യക്ഷയായി.


ട്രസ്റ്റിന്റെ ഫണ്ട് സമാഹരണം അബ്ദുൽ ജബ്ബാർ എൻ.പി യിൽ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് എംഎൽഎ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ പദ്ധതികൾ ജോൺസൺ തോട്ടുമുക്കം വിശദീകരിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.ജി സീനത്ത്, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, കെ.ടി ലത്തീഫ്, വൈത്തല അബൂബക്കർ, വാഹിദ് കൊളക്കാടൻ, കെ.പി.യു അലി, ഷബീർ ചെറുവാടി, ഷമീർ സി.പി, യൂസഫ് കെ.വി, കെ.വി അബ്ദുല്ല, പി.പി നജുമുദ്ധീൻ, തേലീരി അശ്രഫ്, സി.കെ അബ്ദുല്ല, ഹുസ്സൻകുട്ടി ടി.ടി, മുഹമ്മദലി കെ.പി എന്നിവർ സംസാരിച്ചു. ഷമീന എൻ.പി സ്വാഗതവും സുരേഷ് കൈതക്കൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli