Trending

കോന്തലക്കിസ്സകൾ എഴുത്തുകാരി ആമിന പാറക്കലിനെ 'തനിമ' ആദരിച്ചു.



ചേന്ദമംഗല്ലൂർ: കോന്തലക്കിസ്സയുടെ എഴുത്തുകാരി ആമിന പാറക്കലിനെ തനിമ ചേന്ദമംഗലൂർ ചാപ്റ്റർ ആദരിച്ചു. പുസ്തക ചർച്ച സംഘടിപ്പിച്ചു. ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. തനിമ മുൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു.

നസീബ ബഷീർ, പി.ടി കുഞ്ഞാലി, അമീൻ ജൗഹർ, മെഹറുന്നിസ അൻവർ, അമീൻ മുഹമ്മദ് തുടങ്ങിയവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. ഗഫൂർ നാഗേരി, റഊഫ് ചേന്ദമംഗലൂർ, ടി അബ്ദുല്ല, കെ.വി ജബ്ബാർ, ഉസ്‌വത്തുന്നിസ, അബ്ദുറഹിമാൻ ചക്കിങ്ങൽ, സലീന പുൽപ്പറമ്പ്, പി.പി ഷരീഫുദ്ദീൻ ഗാനമാലപിച്ചു.

അബ്ദുറഹിമാൻ ചക്കിങ്ങൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ മേക്കുത്ത് സ്വാഗതവും ഡോ. അബ്ദുറഹിം നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli