Trending

പുതുതായി നിർമ്മിക്കുന്ന പി.ടി.എം ഹൈസ്കൂൾ റോഡിലെ നിലവിലുള്ള തോട് നികത്താതെ റോഡ് പണി ഉടൻ പൂർത്തിയാക്കുക: സി.പി.ഐ.എം കാരക്കുറ്റി ബ്രാഞ്ച് സമ്മേളനം.



കൊടിയത്തൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സി.പി.ഐ.എം കാരക്കുറ്റി ബ്രാഞ്ച് സമ്മേളനം പി.വി ഇമ്പിച്ചാലി, കല്യാണി കാരക്കുറ്റി നഗറിൽ കാരക്കുറ്റി നായനാർ ഭവനിൽ പി.പി സുനിലിന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം
വി വസീഫ് ഉദ്ഘാടനം ചെയ്തു. 


സിപിഐഎം കാരക്കുറ്റി ബ്രാഞ്ച് സെക്രട്ടറിയായി എം അബ്ദുറഹിമാനെ വീണ്ടും തിരഞ്ഞെടുത്തു.


എം അബ്ദുറഹിമാൻ പതാക ഉയർത്തി. പി.പി സുനിൽ രക്തസാക്ഷി പ്രമേയവും അഖിൽദാസ് സി.കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

പുതുതായി നിർമ്മിക്കുന്ന പി.ടി.എം ഹൈസ്കൂൾ റോഡിലെ നിലവിലുള്ള തോട് നികത്താതെ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പടുന്ന പ്രമേയം പി.പി സുനിൽ അവതരിപ്പിച്ചു. കെ.പി ചന്ദ്രൻ, ഇ അരുൺ, ഗിരീഷ് കാരക്കുറ്റി എന്നിവർ സംസാരിച്ചു.  

എം അബ്ദുറഹിമാനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 


വയനാട് ഉരുൾപൊട്ടൽ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഹാരിസ് മംഗലശ്ശേരിയെ 
വി വസീഫ് ഉപഹാരം നൽകി ആദരിച്ചു.
എം അബ്ദുറഹിമാൻ സ്വാഗതവും പി.കെ ശശി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli