Trending

ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓപൺ ഓഡിറ്റോറിയം പ്രവൃത്തി ഉദ്ഘാടനം നടത്തി.



കൊടിയത്തൂർ: നൂറു വർഷം പിന്നിട്ട കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് പുതുമോടിയണിയാൻ ഇനി ഓപൺ ഓഡിറ്റോറിയവും. ഗ്രാമ പഞ്ചായത്ത് 2024 - 25 വർഷ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം പണിയുന്നത്. 400 പേർക്ക് വരെ പങ്കെടുക്കാൻ സൗകര്യമുള്ളതായിരിക്കും ഈ ഹാൾ.

മെമ്പർ ടി.കെ അബൂബക്കർ മാസ്റ്ററുടെയും പി.ടി.എ കമ്മിറ്റിയുടെയും നിരന്തര ശ്രമ ഫലമായാണ് ഹാൾ അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, വി ഷംലൂലത്ത്, കെ.ജി സീനത്ത്, ബ്ലോക്ക് മെമ്പർ എം.കെ നദീറ, സെക്രട്ടറി ടി ആബിദ, പി.ടി.എ പ്രസിഡണ്ട് റഷീദ് കുയ്യിൽ, എസ്‌.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുസ്സലാം, കെ.ടി അബ്ദുൽ ഹമീദ്, ടി.ടി അബ്ദുറഹ്മാൻ, കരീം കൊടിയത്തൂർ, കെ.എം.സി വഹാബ്, റഫീഖ് കുറ്റിയോട്ട്, ഇ.കെ മായിൻ മാസ്റ്റർ, പി.വി അബ്ദുറഹ്മാർ, നജീബ് മാസ്റ്റർ, ഫൈസൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli