Trending

ജീവിതം മാറ്റിമറിക്കുന്നത് അധ്യാപകരുടെ ശിക്ഷണം: പി.ടി.എ റഹീം എം.എൽ.എ.



കൂളിമാട്: ജീവിതം മാറ്റി മറിക്കുന്നത് അധ്യാപകരുടെ ശിക്ഷണമാണെന്ന് പി.ടി.എ റഹീം എം.എൽ.എ പ്രസ്താവിച്ചു. പാഴൂർ എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന (ഒസാപ്) അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച പൂർവകാല അധ്യാപകരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയർമാൻ ഡോ: സി.കെ അഹ്മദ് അധ്യക്ഷനായി. പി അബ്ദുസ്സമദ് രൂപകല്പന ചെയ്ത ഒസാപ്പിന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. ലത്തീഫ് കുറ്റിക്കുളം അനുസ്മരണ പ്രഭാഷണം നടത്തി. 

കൺവീനർ കെ.സി ഹാഷിദ്, പൂർവ്വകാല അധ്യാപകരായ ഇ എൻ ദേവകിയമ്മ, വി.ടി അഹമ്മദ് കുട്ടി മൗലവി, പി വീരാൻ കുട്ടി, എം.കെ ഫാത്തിമക്കുട്ടി, ടി മുഹമ്മദ്‌, പൊന്നമ്മ, പൂർവ്വകാല അധ്യാപകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വാർഡ് മെമ്പർ ഇ.പി വത്സല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ റഫീഖ്, ശിവദാസൻ ബംഗ്ലാവിൽ, പി.ടി.എ പ്രസിഡണ്ട് സലീം, എം.പി സുരേന്ദ്രൻ, വായനശാല സെക്രട്ടരി സുരേഷ്, പ്രഥമാധ്യാപകൻ അബ്ദുൽ സലീം, വി ടി എ റഹ്മാൻ മാസ്റ്റർ, എം.കെ ബഷീർ, ഇ.പി ശ്രീധരൻ, വിമല , പി സമദ്, ടി മുജീബ്, ഇ.പി ജമാൽ, കെ.സി സാദിഖ്, മുനീർ മപ്രം, ട്രഷറർ ഇ കുഞ്ഞോയി എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli