Trending

വെള്ളരി നാടകം കലാകാരന്മാർക്ക് മുക്കത്തിൻ്റെ ആദരം.



വെള്ളരി നാടകം കലാകാരന്മാർക്കുള്ള മുക്കത്തിൻ്റെ ആദരവ്: ചലചിത്ര താരം ബീന ആർ ചനദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളരി നാടകം കലാകാരന്മാർക്കുള്ള മുക്കത്തിൻ്റെ ആദരവ്: ചലചിത്ര താരം ബീന ആർ ചനദ്രൻ ഉപഹാരം നൽകുന്നു.

മുക്കം: ഒരു കാലത്ത് നമ്മുടെ നാടിന്റെ കാർഷിക സംസ്കാരത്തെയും സാമൂഹിക നന്മയെയും പുതുതലമുറയുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്ന കലാ രൂപമായ വെള്ളരി നാടകവും നാടക പ്രവർത്തകരും മുക്കത്തിന്റെ മണ്ണിൽ ആദരിക്കപ്പെട്ടു. മതം ഈ ആധുനിക കാലത്തും മനുഷ്യബന്ധങ്ങളിൽ വിടവുകൾ തീർക്കുന്ന അവസരത്തിലാണ് മഹത്തായ ഒരു സാമൂഹിക ഐക്യത്തിന്റെ കലാരൂപം ആദരിക്കപ്പെടുന്നത്.

മുക്കത്തെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ബഹു സ്വരവും അരീക്കോട് അക്കാദമിക് റിസർച്ച് ഗ്രൂപ്പും ചേർന്നാണ് ഈ ആദരവ് സംഘടിപ്പിച്ചത്. 

കേരള സിലബസിൽ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ വിത്തും കൈക്കോട്ടും എന്ന നാടകത്തിലെ അരീക്കോട് കീഴുപറമ്പിൻ്റെ കലാകാരന്മാർക്കാണ് സ്നേഹാദരവ് നൽകിയത്.

മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് ജേതാവ് ബീന. ആർ. ചന്ദ്രൻ സ്നേഹാദരവ് ഉദ്ഘാടനം ചെയ്തു. ഒറ്റ ഞാവൽമരം എന്ന ഏകപാത്രനാടകം ഉത്ഘാടക രംഗത്ത് അവതരിപ്പിച്ചത് വളരെ ആസ്വദ്യകരമായി.

മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു മുഖ്യാതിഥിയായിരുന്നു. കലാകാരന്മാരെ വെള്ളരി നാടക സംവിധായകൻ പാറമ്മൽ അഹമ്മദ് കുട്ടി സദസ്സിന് പരിചയപ്പെടുത്തി. പരിപാടിയിൽ സലാം കാരമൂല അദ്ധ്യക്ഷത വഹിച്ചു. സലീം വലിയപറമ്പ്, കൊളായ് നാസർ, മുക്കം വിജയൻ, സക്കീന ഫൈസൽ, ഡോ: ജയിംസ് പോൾ, എ.പി മുരളീധരൻ, അബാസ് അലി മാസ്റ്റർ, ജി അബ്ദുൽ അക്ബർ, സിഗ്നി ദേവരാജ്, എ.വി സുധാകരൻ, യു.പി അബ്ദുൽ നാസർ, പ്രശാന്ത് കൊടിയത്തൂർ, രാഹുൽ കൈമള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ധ്രുവൻ മാമ്പറ്റ, എ.എം ജമീല, ഗിരീഷ് കുമാർ, മുഹമ്മദ് കുളങ്ങര, ബാബു മാഷ്, ബൈജു മുക്കം, അഹമ്മദ് കുട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli