Trending

പങ്കാളിത്ത ഗ്രാമത്തിൽ ഓണകൈനീട്ടവുമായി എൻ.എസ്.എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ പങ്കാളിത്ത ഗ്രാമത്തിലെ വയോജനങ്ങൾക്ക് ഓണ കൈനീട്ടം നൽകി. മാട്ടുമുറി അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് വയോജനങ്ങൾക്ക് വേണ്ടി കൈനീട്ടം സ്വീകരിച്ചു.

വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സമാഹരിച്ച തുകയിൽ നിന്നുമുള്ള ഒരു വിഹിതം ഉപയോഗപ്പെടുത്തിയാണ് വിദ്യാർത്ഥികൾ അർഹരായവരിലേക്ക് കൈനീട്ടവുമായ എത്തിയത്. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ഫഹദ് ചെറുവാടി, സി.പി സഹീർ, വളണ്ടിയർമാരായ ഹിബാ, ദിൻഷാ, അൻഷാ, മെഹൻ, ദിൽഷാദ്, ഫിസാ ലത്തീഫ്, ദിലാര തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli