Trending

കൊടിയത്തൂർ സലഫി സ്കൂളിൽ ഒത്തൊപ്പം വായിക്കാം പദ്ധതി നടപ്പിലാക്കി.



കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ ഈ വർഷം സവിശേഷമായ ഒരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു. പാദ വാർഷിക പരീക്ഷയുടെ മുന്നോടിയായി പരീക്ഷയെ പേടിക്കാതിരിക്കാനും എന്നാൽ ഗൗരവമായി അതിനെ നേരിടാനും കുട്ടികളെ പ്രാപ്തമാക്കാൻ 'ഒത്തൊപ്പം വായിയ്ക്കാം' എന്ന പേരിൽ ഒരു ദിവസം കുട്ടികൾ സ്കൂളിൽ ചെലവഴിക്കുക എന്നതായിരുന്നു പദ്ധതി.


പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം ഒരുക്കുകയാണ് ഇതിലൂടെ അധ്യാപകർ ചെയ്തത്‌. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 9. മണിക്ക് അവസാനിച്ചു. വൈകുന്നേരം വിവിധ കളികൾ നടത്തിയതും വിദ്യാത്ഥികൾക്ക് ആവേശമായി.


കുട്ടികൾക്കുളള ഭക്ഷണം സ്കൂളിൽ നിന്ന് തന്നെ നൽകി. ഈ ഏകദിന പരിശീലന പരിപാടിക്ക് ഹെഡ് മാസ്റ്റർ കെ.വി സലാം മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ, കവിത ടീച്ചർ, തസ് ലീന ടീച്ചർ, ഹഫ്സത്ത് ടീച്ചർ, ഷീന ടീച്ചർ, നീതു ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli