Trending

തെയ്യത്തും കടവ്, കോട്ടമ്മൽ അങ്കണവാടികളിൽ പോഷക മാസാചരണം ഉദ്ഘാടനം ചെയ്തു.


കോട്ടമ്മൽ അങ്കണവാടിയിൽ സജ്ജീകരിച്ച പോഷകാഹാര വിഭവങ്ങൾ.

തെയ്യത്തും കടവ് അങ്കണവാടിയിൽ നടന്ന പ്രതിജ്ഞാ ചടങ്ങ്.

കൊടിയത്തൂർ: അങ്കണവാടികളിൽ, 'പോഷൺ മാഹ് - 2024' എന്ന ബാനറിൽ സെപ്റ്റംബർ മാസം പോഷക മാസാചരണമായി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി കൊടിയത്തൂർ വാർഡിലെ തെയ്യത്തും കടവ്, കോട്ടമ്മൽ അങ്കണവാടികളിൽ പ്രതിജ്ഞ ചൊല്ലുകയും പോഷകാഹാരങ്ങൾ തയ്യാറാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.


വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തെയ്യത്തും കടവിൽ വർക്കർ സകീന ടീച്ചർ, നീതു ടീച്ചർ, ഹെൽപ്പർ ഷൈനി, ജിഷാന ജെബീർ, ദിൽ റുബ ശമീർ, ഹുദ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

കോട്ടമ്മലിൽ വർക്കർ അമ്മാളു, ഹെൽപർ റംല, ചന്ദ്രമതി, റസ്‌ല, കമല, ആയിശ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli