Trending

കൊടിയത്തൂർ ആലുങ്ങലിൽ വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു



മുക്കം: ദേശീയ ഹെൽത്ത് മിഷൻ
അനുവദിച്ച തുകയുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കെടിയത്തുർ ഗ്രാമപഞ്ചായത്തിലെ ആലുങ്ങൽ വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. ആലുങ്ങലിലെ ആരോഗ്യ സബ് സെൻ്റർ 7 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചാണ് വെൽനെസ് സെൻ്ററാക്കി മാറ്റിയത്. നിലവിൽ ഗ്രാമ പഞ്ചായത്തിൽ 3 ആരോഗ്യ സബ് സെൻ്ററുകളാണ് വെൽനെസ് സെൻ്ററുകളാക്കുന്നത്. ഇതിൽ എരഞ്ഞിമാവിലെ വെൽനെസ് സെൻ്ററിൻ്റെ പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്.

വെൽനെസ് സെൻ്ററിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ കെ.ജി സീനത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ
ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി.

സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറം, ബാബു പൊലുകുന്ന്, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, എം.ടി റിയാസ്, ഫാത്തിമ നാസർ, മെഡിക്കൽ ഓഫീസർ ഡോ;മായ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ടി ലത്തീഫ്, കെ.സി അൻവൻ, ഇ.എൻ യൂസഫ്, കെ.പി ഹനീഫ തുടങ്ങിയവർ സംസാരിച്ചു.

കാത്തിരിപ്പ് സ്ഥലം, ക്ലിനിക് കം ഓഫീസ് റൂം, പ്രതിരോധ കുത്തിവയ്പ്പ് മുറി, ഫീഡിംഗ് റൂം, ഐ യു ഡി മുറി, ടോയ്ലറ്റ്, സ്റ്റോർ എന്നീ സൗകര്യങ്ങളാണ് വെൽനെസ് സെൻറിൽ ഉള്ളത്.
Previous Post Next Post
Italian Trulli
Italian Trulli