Trending

ദൈവഭക്തി കൈമുതലാക്കി സലാം നാഥങ്കലേക്ക് മടങ്ങി.



✍🏻റഫീഖ് കുറ്റിയോട്ട്.

കൊടിയത്തൂർ: ജീവിതത്തിലുടനീളം മത ഛിന്നങ്ങളെ താലോലിച്ച് ജീവിച്ച സലാം തന്റെ ഷഷ്ഠി പൂർത്തീകരണത്തിനു ശേഷം നാഥങ്കലേക്ക് തിരിച്ചിരിക്കുന്നു. ചാലക്കൽ പുതുശ്ശേരി ആലിക്കുട്ടിയുടെയും കുഞ്ഞീര്യത്തിന്റെയും ആറുമക്കളിൽപ്പെട്ട സലാം ചെറുപ്പത്തിലെ അനാഥത്വത്തിന്റെ വൈഷമ്യങ്ങൾ നേരിട്ട് വളർന്നവനാണ്.
ചെറുപ്പത്തിൽ തന്നെ ഇസ്ലാമിക മൂല്യങ്ങളെ സ്വാംശീകരിച്ച് ജീവിത യാത്ര തുടങ്ങിയ അദ്ദേഹം തന്റെ അന്ത്യം വരെ ആ മാർഗത്തെ മുറുകെപ്പിടിച്ചു. പള്ളിയും നമസ്ക്കാരവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അസൂയാഹവമായിരുന്നു.

കളത്തിങ്ങൽ പറമ്പിലൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും സുബ്ഹിക്കും ജുമുഅക്കും അദ്ദേഹം കൊടിയത്തൂർ മഹല്ല് ജുമാ മസ്ജിദിൽ എത്തിപ്പെടുമായിരുന്നു. രാത്രി നമസ്ക്കാരങ്ങൾക്കായി കോട്ടമ്മൽ പള്ളിയിലുമെത്തും.

അസുഖ ബാധിതനായതിനു ശേഷം അല്പം സുഖമുണ്ടെന്ന് തോന്നുമ്പോയേക്കും അദ്ദേഹം ആരാധനാ കർമ്മങ്ങൾക്കായി മസ്ജിദിൽ എത്തിപ്പെടുമായിരുന്നു. ദാനധർമ്മങ്ങളിലും തന്റെ കഴിവിന്നനുസരിച്ച് മുമ്പിലുണ്ടായിരുന്നു. ചെറുപ്പത്തിലെ കൂലിപ്പണിയിലേർപ്പെട്ട അദ്ദേഹം നീണ്ട വർഷങ്ങൾ ഖത്തറിൽ ജോലി ചെയ്തിരുന്നു.

പ്രവാസ ജീവിതത്തിനു ശേഷം വീണ്ടും തന്റെ പഴയ ജോലിയിൽ വ്യാപൃതനായിരുന്നു. നല്ലൊരു കർഷകൻ കൂടിയായിരുന്നു സലാം. മിതഭാഷിയായിരുന്ന സലാം പുഞ്ചിരിയഭിഷേകം ചെയ്താണ് എല്ലാവരെയും എതിരേറ്റിരുന്നത്. ഭാര്യ ചേന്ദമംഗല്ലൂരിലെ പൗറുകാക്കയുടെ മകൾ റുഖിയ്യ താങ്ങും തണലുമായി ജീവിതത്തിലുടനീളം അവരോടൊത്തു തന്നെയുണ്ടായിരുന്നു.

മക്കളായ ലബീബിന്റെയും ലായിക്കലിയുടെയും ഏകമകൾ ലുബ്നയുടെയും വിവാഹ കർമങ്ങളും മൂത്ത മകൻ ലബീബിന്റെ കുടിയിരിക്കലുമെല്ലാം ഭംഗിയായി നിർവ്വഹിച്ച ശേഷമാണ് സലാമിന്റെ വേർപാട്.

അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറകട്ടെ. കുടുംബത്തിനും ബന്ധുക്കൾക്കും അല്ലാഹു ക്ഷമയുടെ കൂലി വർധിപ്പിച്ചു നൽകുമാറാകട്ടെ. നമ്മെ യേവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിച്ചു കൂട്ടിത്തരുമാറാകട്ടെ... ആമീൻ.
Previous Post Next Post
Italian Trulli
Italian Trulli