Trending

പേരക്കുട്ടികളുടെ അപ്രതീക്ഷിത സ്നേഹസമ്മാനം;


ഹെവന്‍സ് ജീറോഡിലെ ഗ്രാന്റ് പാരന്റ്സ് ഡേ നവ്യാനുഭവമായി.

ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളില്‍ സംഘടിപ്പിച്ച ഗ്രാന്റ് പാരന്റ്‌സ് ഡേയില്‍ പേരമക്കള്‍ക്കൊപ്പം ഗ്രാന്റ് പാരന്റ്‌സ്.

കൊടിയത്തൂർ: ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലെ വിദ്യാര്‍ഥികളായ തങ്ങളുടെ പേരമക്കളില്‍ നിന്നും അപ്രതീക്ഷിതമായി സ്നേഹ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് വല്ല്യുപ്പമാരും വല്ല്യുമ്മമാരും. ഗ്രാന്റ് പാരന്റ്സ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാന്റ് പാരന്റ്സ് സംഗമം ഹെവന്‍സ് അഡ്മിനിസ്ട്രേറ്റര്‍ സാലിം ജീറോഡ് ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന ഗ്രാന്റ് പാരന്റ്സിനെ ചടങ്ങില്‍ ആദരിച്ചു. ഹെവന്‍സ് പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ അധ്യക്ഷതവഹിച്ചു. ഹസീന തൃക്കളയൂര്‍, ഷാഹിന കെ.ജി, റഹീന, ഹസീന മാവായി, ഷമീമ എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post
Italian Trulli
Italian Trulli